ത്രിപുരയിലെ അക്രമം അവസാനിപ്പിക്കണം: മോഡിക്ക് വി.എസിന്റെ കത്ത്

ത്രിപുരയിലെ അക്രമം അവസാനിപ്പിക്കണം: മോഡിക്ക് വി.എസിന്റെ കത്ത്

തിരുവനന്തപുരം: ത്രിപുരയിലെ ഇടത്പരാജയത്തിനുപിന്നാലെ അക്രമം അഴിച്ചുവിടുന്ന ബി.ജെ.പി. അനുഭാവികളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വി.എസ്. സച്യുതാനന്ദന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു.
ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനകം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടു. മഹാനായ ലെനിന്റെ പ്രതിമ തകര്‍ത്തു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ അഹംഭാവത്തില്‍ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനും, ജനജീവിതം തകര്‍ക്കാനുമുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍ അടിയന്തിരമായി നടത്തണം ഈ ആവശ്യങ്ങളാണ് പ്രധാനമന്ത്രിക്കുള്ള കത്തില്‍ വി.എസ്. ഉന്നയിച്ചിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!