കാര്‍ അപകടം, ഒരാള്‍ മരിച്ചു, നാലു പേര്‍ക്ക് പരുക്ക്, മത്സരയോട്ടമായിരുന്നോയെന്ന് സംശയം

കാര്‍ അപകടം, ഒരാള്‍ മരിച്ചു, നാലു പേര്‍ക്ക് പരുക്ക്, മത്സരയോട്ടമായിരുന്നോയെന്ന് സംശയം

തിരുവനന്തപുരം: കവടിയാറില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ഒരു മരണം. നാലു പേര്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം സ്വദേശി ആദര്‍ഷാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കും ഒരു ഓട്ടോ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്.
അമിതവേഗത്തിലായിരുന്നു കാറെന്നാണ് സംശയം. കാര്‍ റേസിംഗിനിടെയാണോ അപകടമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കാര്‍ ഓട്ടോ റിക്ഷയില്‍ ഇടിച്ചശേഷം സമീപമുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത്, മരത്തിലിടിച്ചു നില്‍ക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!