സംഘര്‍ഷമുണ്ടായത് വേദനാജനകമെന്ന് സൂസൈപാക്യം

തിരുവനന്തപുരം: ബോണക്കാട് കുരിശിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത് വേദനാജനകമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. തെറ്റ് ആരുടെ ഭാഗത്തായാലും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അക്രമം ആരുടെ ഭാഗത്ത് നിന്നായാലും തെറ്റ് തന്നെ. സര്‍ക്കാരിന്റെ അധീനതയിലുള്ള വിശേഷപ്പെട്ട പലസ്ഥലങ്ങളിലും ക്രൈസ്തവര്‍ മാത്രമല്ല ഹൈന്ദവരും മുസ്ലീങ്ങളുമെല്ലാം പരമ്പരാഗതമായി തീര്‍ത്ഥാടനം നടത്താറുണ്ട്്. ബോണക്കാട് കൂടുതല്‍ കരിശ് നിര്‍മ്മിച്ച് ആരെയും പ്രകോപിപ്പിക്കില്ല. പരമ്പരാഗതമായി കുടിശ് ഉണ്ടായിരുന്ന സ്ഥലത്ത് സര്‍ക്കാരിന്റെ അറിവോട് കൂടി തന്നെ ആരാധന നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ആരാധനാ സ്വാതന്ത്ര്യം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സൂസൈപാക്യം ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!