പി.സി. ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി

കൊച്ചി: പി.സി. ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. പിസിജോര്‍ജ്ജ് നിരന്തരം തനിക്കെതിരെ ഉയര്‍ത്തിയ പ്രസ്താവനകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ സംശയം ഉണ്ടാക്കാനും തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതിനും ഇടവരുത്തി ഇടവരുത്തി എന്നാണ് നടി മൊഴി നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച നെടുമ്പാശേരി പോലീസ്‌ നടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. പിസി ജോര്‍ജ്ജ് നിരന്തരം തനിക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!