എസ്. ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

എസ്. ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

തിരുവനന്തപുരം: എസ്. ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. സിനിമയുടെ പേരിനെതിരെ വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇതുസംബന്ധിച്ച ഉത്തരവ് സംവിധായകനു കൈമാറി.
സെന്‍സര്‍ബോര്‍ഡിന്റെ തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസില്‍ നിന്ന് ഒക്‌ടോബര്‍ 10നാണ് യു-എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. ചിത്രത്തിന്റെ പേരും സംഭാഷണത്തിലെ അശ്ലീല പദങ്ങളും നീക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പേരിനെതിരെ വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ജൂറി അംഗങ്ങള്‍ തയാറായില്ല. എസ് ദുര്‍ഗ 22-ാമത് ഐ.എഫ്.എഫ്.കെയില്‍ രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിക്കൊണ്ടുള്ള നടപടി.സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. കോടതി ഉത്തരവ് മറികടക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢനീക്കമാണ് ഇതെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പ്രതികരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!