അനധികൃത തടയണ പൊളിക്കണം: പി.വി. അന്‍വറിന് രണ്ടാഴ്ച സമയം, വിഷയം ഹൈക്കോടതിയിലേക്ക്

മലപ്പുറം: ചീങ്കണ്ണിപ്പാലിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ നിര്‍മ്മിച്ച അനധികൃത തടയണ പൊളിക്കാന്‍ കലക്ടറുടെ നോട്ടീസ്. പൊളിച്ചുമാറ്റാന്‍ ഉടമയ്ക്ക് രണ്ടാഴ്ച്ചത്തെ സമയം അനുവദിച്ചു. ഈ സമയപരിധിക്കുള്ളില്‍ ഉടമ പൊളിക്കാന്‍ തയാറായില്ലെന്ന് സര്‍ക്കാര്‍ തന്നെ പൊളിച്ചു നീക്കും. ചെലവ് ഉടമയില്‍ നിന്ന് ഈടാക്കും. ദുരന്ത നിവാരണ അതോറിട്ടിയുടെ തീരുമാനപ്രകാരമുള്ള ഉത്തരവ് വൈറ്റിലപ്പാറ പഞ്ചായത്തിന് കൈമാറും. അനധികൃതമായി തടയണ നിര്‍മ്മിക്കുന്നതില്‍ വീഴ്ച വരുത്തിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ശിപാര്‍ശ ചെയ്ത് കലക്ടര്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!