ചെല്ലാനത്ത് കടല്‍ കരയിലേക്കു കയറി, ആളുകളെ ഒഴിപ്പിച്ചു

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊച്ചി ചെല്ലാനത്ത് കടല്‍ കരയിലേക്കു കയറി. തീരപ്രദേശങ്ങളിലെ അറുപതിലേറെ വീടുകള്‍ വെള്ളത്തിലായി. കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു.
പുറത്തുനിന്നുള്ളവര്‍ക്ക് പ്രദേശത്ത് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണ്. തീരപ്രദേശത്ത് കനത്ത മഴയും കാറ്റും തുടരുകയാണ്.
കൊച്ചിയില്‍ നിന്ന് കടലില്‍ പോയ ഇരുന്നൂറോളം ബോട്ടുകളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇവര്‍ ഗുജറാത്ത് ഭാഗത്തുണ്ടെന്നാണ് സൂചന. ഇരുന്നൂറ് ബോട്ടുകളിലായി രണ്ടായിരത്തോളം തൊഴിലാളികളാണുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!