ഇനി എത്രപേര്‍ ? കണക്ക് കൃത്യമല്ല, തീരത്ത് കണ്ണീര്‍മഴ തുടരുന്നു

ഇനി എത്രപേര്‍ ? കണക്ക് കൃത്യമല്ല, തീരത്ത് കണ്ണീര്‍മഴ തുടരുന്നു

കൊച്ചി: ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് നാശം വിതച്ച് കടന്നു പോയിട്ട് ഒരാഴ്ച പിന്നിടുന്നു. ദുരന്തത്തിന്റെ ഇരയായി കടലില്‍ കാണാതായവരില്‍ നിരവധി പേര്‍ മടങ്ങിയെത്താനുണ്ടെന്ന് മത്സ്യതൊഴിലാളികള്‍. എത്രയെന്ന ചോദ്യത്തിന് സര്‍ക്കാരിന് അവ്യക്തത.
92 പേരാണ് മടങ്ങിയെത്താനുള്ളതെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, ലത്തീന്‍ അതിരൂപതയുടെ കണക്ക് പ്രകാരം തിരുവനന്തപുരം ജില്ലയില്‍ മാത്രം 201 പേര്‍ മടങ്ങിയെത്താനുണ്ട്. കൊച്ചിയില്‍ നിന്നുപോയ 700 തൊഴിലാളികള്‍ മടങ്ങിയെത്താനുണ്ടെന്നാണ് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണക്ക്.
ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. മത്സ്യതൊഴിലാളികള്‍ക്കു നല്‍കാനുള്ള ദുരിതാശ്വാസ പാക്കേജു സംബന്ധിച്ചും ചര്‍ച്ച ചെയ്യും. അതേസമയം, കേരളത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 33 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം കടലില്‍ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയ നിലയിലാണ്. കൊച്ചിയില്‍ എത്തിച്ച ഇവ തിരിച്ചറിഞ്ഞിട്ടില്ല.
കടലില്‍ കൂടുതല്‍ മേഖലകളിലേക്ക് നാവിക സേന തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!