96 പേരെക്കുറിച്ച് വിവരമില്ല, തെരച്ചില്‍ കൂടുതല്‍ മേഖലകളിലേക്ക്

96 പേരെക്കുറിച്ച് വിവരമില്ല, തെരച്ചില്‍ കൂടുതല്‍ മേഖലകളിലേക്ക്

തിരുവനന്തപുരം: ഓഖി താണ്ഡവത്തില്‍ കാണാതായവരില്‍ 96 പേരെക്കുറിച്ചു കൂടി വിവരം കിട്ടാനുണ്ടെന്ന് സര്‍ക്കാര്‍. ഇതുവരെ 690 പേരെ രക്ഷപെടുത്തിയെന്നും ഔദ്യോഗിക കണക്ക്.
ഞായറാഴ്ചമാത്രം രക്ഷാദൌത്യസേന 69 പേരുടെ ജീവന്‍ രക്ഷിച്ചു. ഇനിയും കണ്ടെത്താനുള്ള 96 പേര്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. ഞായറാഴ്ച 14 മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. ഇതോടെ കേരളത്തിലെ മരണസംഖ്യ 28 ആയി. നിയന്ത്രം വിട്ട ബോട്ടുകള്‍ ദിശ തെറ്റി മറ്റു മേഖലകളിലേക്കു പോയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ലക്ഷദ്വീപിനപ്പുറത്തേക്കും നാവിക സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബോട്ട് കടലില്‍ ഉപേക്ഷിച്ച് മടങ്ങാന്‍ തയാറാകാത്തവര്‍ക്ക് ഇന്ധനവും ഭക്ഷണവും എത്തിക്കുന്നണ്ടെന്നും സേനാ വിഭാഗങ്ങള്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!