ഹൈക്കോടതി വിധിക്ക് അപ്പീൽ നൽകാൻ സർക്കാരിന് മടി, ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ എല്ലൊടിയുമെന്ന് ഉറപ്പായി

ഹൈക്കോടതി വിധിക്ക് അപ്പീൽ  നൽകാൻ സർക്കാരിന് മടി, ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ എല്ലൊടിയുമെന്ന് ഉറപ്പായി

 

തിരുവnirapara comming backനന്തപുരം: നിറപറ ഉൽപ്പന്നങ്ങൾക്ക് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഏർപ്പെടുത്തിയ നിരോധനം സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാൻ സർക്കാരിനു മടി. നിയമപരമായി തെറ്റെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരോപണം ഉയർന്ന വിധി തൽക്കാൻ അംഗീകരിച്ച് നിറപറയെ രക്ഷിക്കാൻ അധികാര കേന്ദ്രങ്ങളിൽ ചരടുവലി തുടങ്ങി.

നിറപറയുടെ മുളക് പൊടി, മഞ്ഞൾ പൊടി തുടങ്ങിയവയിൽ അടിക്കടി മായം ചേർക്കുന്നതും, നിലവാരമില്ലാത്തതായി കാണപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സംസ്ഥാന ഫുഡ് സേഫ്ടി കമ്മീഷണർ അനുപമ, അത്തരം ഉൽപ്പന്നം വിപണിയിൽ നിരോധിച്ചത്. അത് ചോദ്യം ചെയ്ത കേസിലാണ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി.

സാധാരണ രീതിയിൽ പൊതുബോധമല്ല, നിയമം മാത്രമാണ് ജഡ്ജിമാർ നോക്കേണ്ടത്. അതുകൊണ്ടുതന്നെ റദ്ദാക്കുന്ന ഉത്തരവ് ഇറക്കുന്നതിനു മുൻപ് നിറപറയ്ക്ക് പറയാനുള്ളത് കേട്ടില്ല എന്ന ഒരൊറ്റ കാരണത്താൽ കമ്മീഷണരുടെ ഉത്തരവ് റദ്ദാക്കാം. എന്നാൽ, വിധി സർക്കാർ അംഗീകരിച്ചാൽ അത് നിറപറയുക്കുവേണ്ടി ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ എല്ലൊടിക്കലാകുമെന്ന് ശക്തമായ വിമർശനം ഉയരുന്നു. കമ്മിഷണറുടെ ഉത്തരവിലെ പല കാര്യങ്ങളും സ്പർശിക്കാതെയുള്ള വിധി അപ്പീലിലൂടെ നിഷ്പ്രയാസം മറികടക്കാനാകും.

മാഗി നിരോധിച്ച കേന്ദ്ര ഭക്ഷ്യ സുരക്ഷാ കമ്മീഷണറെ, ആ കേസിൽ അപ്പീൽ നൽകണമെന്ന് ആവശ്യപെട്ടപ്പോൾ കേന്ദ്ര സർക്കാർ തെറിപ്പിച്ചു. ഇപ്പോൾ ദിവസങ്ങളായി, 120 കോടി ജനങ്ങളുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ട ഇന്ത്യയിലെ ആ പരമോന്നത പദവി ആളില്ലാതെ കിടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സോഷ്യൽ മീഡിയയുമാണ് അനുപമയുടെ കസേരയ്ക്ക് ആയുസ് നീട്ടി നൽകിയതെന്നാണ് സൂചന. സമ്മർദ്ദം ശക്തമായ സാഹചര്യത്തിൽ സർക്കാർ അപ്പീലിനു പോകാനോ ഭക്ഷ്യ സുരക്ഷ കമ്മിഷണർക്ക് അനുമതി നൽകാനോയുള്ള സാധ്യതകൾ വിരളമാണ്. മാത്രവുമല്ല, നിറപറയുടെ ഉൽപ്പന്നങ്ങൾ അതിവേഗം ബഹുദൂരം വിറ്റഴിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുമുണ്ട്.

വിധിയുടെ കാതൽ: നിലവാരമില്ലാത്ത ഭക്ഷണവും സുരക്ഷിതമല്ലാത്ത ഭക്ഷണവും രണ്ടാണ്. സുരക്ഷിതമല്ലാത്ത ഭക്ഷണം നിരോധിക്കേണ്ടതാണ്. തർക്കമില്ല. നിറപറ സുരക്ഷിതമല്ലാത്ത ഭക്ഷണം വിറ്റു എന്ന് ഒരു കേസ് ഇവിടെ ആർക്കുമില്ല. നിലവാരമില്ലാത്ത ഭക്ഷണം വില്ക്കുന്നതിന് പിഴയാണ് നിയമത്തിൽ വ്യവസ്ഥ ചെയ്ത ശിക്ഷ. പിഴ വിധിയ്ക്കാം. കുറ്റം നിറപറ ആവർത്തിച്ചാൽ അവരുടെ ലൈസൻസ് വേണമെങ്കിലും റദ്ദാക്കാം.

നിലവാരമില്ലാത്ത ഭക്ഷണം വില്ക്കുന്ന ബ്രാണ്ടിനെതിരെ ഉപഭോക്താക്കളെ പരസ്യത്തിലൂടെയും മറ്റും അറിയിക്കേണ്ടത് കമ്മീഷണരുടെ ഉത്തരവാദിത്തം ആണ്. നിലവാരമില്ലാത്ത ഭക്ഷണം വില്ക്കുന്ന കമ്പനിയോട് അവർ ശിക്ഷിക്കപെട്ട കാര്യം ലേബലിൽ വ്യക്തമാകാൻ കമ്മീഷണർക്ക് ഉത്തരവിടാൻ ബാധ്യതയുണ്ട്. കാരണം ഉപഭോക്താവിന്റെ ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണിത്. നിറപറയ്‌ക്കെതിരെ നടപടിയെടുത്ത അനുപമയെന്ന കമ്മീഷണർക്ക് ദുരുദ്ദേശം ഉണ്ടായിരുന്നു എന്ന വാദം നിലനില്ക്കുന്നതല്ല. അവർ അവരുടെ ജോലിയുടെ ഭാഗമായി ഉത്തമ വിശ്വാസത്തിൽ ചെയ്തതാണ് എന്നാണു തെളിവുകൾ കാണിക്കുന്നത്. അതുകൊണ്ട് ആ വാദം പ്രഥമദൃഷ്ട്യാ തള്ളിക്കളയുന്നു. നിരോധന ഉത്തരവ് റദ്ദാക്കുന്നു. കമ്മീഷണർക്ക് നേരത്തെ പറഞ്ഞ തീരുമാനങ്ങൾ കൈക്കൊള്ളാം

വിധിയോട് വിയോജിക്കുന്നവരുടെ വാദങ്ങൾ:

1. നിയമത്തിലെ 26(2) ആം വകുപ്പ് പരിഗണിക്കാതെയുള്ള നീരീക്ഷങ്ങൾ വിധിയിലുണ്ട്. ഏതൊരു ഭക്ഷ്യ വ്യാപാരിയും സുരക്ഷിതമാല്ലാത്തതോ, നിലവാരം ഇല്ലാത്തതോ, മായം ചേർത്തതോ ആയ ഭക്ഷണം ഉണ്ടാക്കാനോ, സൂക്ഷിക്കാനോ, വിൽക്കാനോ, വിതരണം ചെയ്യാനോ പാടില്ല. ആയത് നിയമവിരുദ്ധമാണ്.

2. നിയമത്തിലെ 36(3)(ബി) അനുസരിച്ച്, ഈ നിയമത്തിന്റെ ഏതെങ്കിലും വ്യവസ്ഥയ്ക്ക് വിരുദ്ധമായ ഏതൊരു ഭക്ഷണത്തിന്റെ വിൽപ്പനയും നിരോധിക്കേണ്ടത് ഓഫീസറുടെ നിയമപരമായ ഉത്തരവാദിത്തമാണ്.

ഈ രണ്ടു വകുപ്പുകളും കമ്മീഷണറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ വിധിന്യായം അവയെ പരാമർശിക്കുന്നേയില്ല. അക്കാര്യം പരിശോധിച്ചിട്ട് പോലുമില്ല. എന്നുമാത്രമല്ല, നിറപറ അങ്ങനെയൊരു നിലവാരമില്ലാത്ത ഭക്ഷണം വില്ക്കരുത് എന്ന് പറയുന്നത് കമ്മീഷണർ അല്ല, നിയമമാണ്. ഈ നിയമം പാസായത്തിനു ശേഷം, നിലവാരമില്ലാത്ത ഭക്ഷണം കഴിയ്ക്കാനുള്ള അവകാശം ഉപഭോക്താവിനോ, വിൽക്കാനുള്ള അവകാശം നിർമ്മാതാവിനോ ഇല്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!