കുറിഞ്ഞി ഉദ്യാനത്തിന്റെ പ്രശ്‌നങ്ങള്‍ ആറു മാസത്തിനകം പരിഹരിക്കുമെന്ന് റവന്യൂമന്ത്രി

മൂന്നാര്‍: കുറിഞ്ഞി ഉദ്യാനത്തിലെ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് കൈയേറ്റം നടത്താല്‍ ആരെയും അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഉദ്യോഗസ്ഥരെ ജനങ്ങളും ജനങ്ങളെ ഉദ്യോഗസ്ഥരും വിശ്വാസത്തിലെടുക്കണം. കുറിഞ്ഞി ഉദ്യാന പ്രശ്‌നം ആറു മാസത്തിനകം പരിഹരിക്കുമെന്നും ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. 3200 ഹെക്ടര്‍ വിസ്തീര്‍ണ്ണം നിലനിര്‍ത്തുമെന്നു റവന്യു മന്ത്രി വ്യക്തമാക്കുമ്പോഴും ഉദ്യാനത്തിന്റെ അതിരുകള്‍ പുനര്‍നിര്‍ണയിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!