കോണ്‍ഗ്രസ് പ്രതിഷേധം തള്ളി, മന്ത്രി തോമസ് ചാണ്ടിക്കുവേണ്ടി തന്‍ഖ ഹാജരാകും

കൊച്ചി: കായല്‍ കൈയേറിയ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കായി ഹാജരാകാനുള്ള തീരുമാനത്തില്‍ ഉറച്ച് കോണ്‍ഗ്രസ് രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ വിവേക് തന്‍ഖ. വിഷയത്തില്‍ പ്രക്ഷോഭം നടത്തുന്ന സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുമെന്നതിനാല്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്റെ ആവശ്യം വിവേക് തന്‍ഖ തള്ളി. തന്‍ഖയെ ഫോണില്‍ വിളിച്ചാണ് ഹസന്‍ പ്രതിഷേധമറിയിച്ചതും പിന്‍മാറാന്‍ ആവശ്യപ്പെട്ടതും. എന്നാല്‍, താന്‍ ഹാജരാകുന്നത് അഭിഭാഷകന്‍ എന്ന നിലയിലാണെന്നും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും തന്‍ഖ ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേമസയം, എല്‍.ഡി.എഫ് നിര്‍ദേശത്തിനുശേഷവും രാജി ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്ന തോമസ് ചാണ്ടിക്കും എന്‍.സി.പിക്കും ഇന്ന് നിര്‍ണായകമാണ്. മന്ത്രിയുമായി ബന്ധപ്പെട്ട നാലു കേസുകള്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!