കെ.കെ ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണം

ബാലാവകാശ കമ്മിഷനിലെ ക്രമവിരുദ്ധ നിയമനത്തില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ശൈലജയ്‌ക്കെതിരെ പ്രഥമൃഷ്ട്യാ തെളിവുണ്ടെന്നും ലോകായുക്ത കണ്ടെത്തിയിട്ടുണ്ട്.

കെ.കെ. ശൈലജയ്ക്കു പൂര്‍ണ്ണപിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നിലപാട് കൈക്കൊണ്ടതിനു തൊട്ടുപിന്നാലെയാണ് ലോകായുക്തയുടെ നടപടി. മുന്‍ അംഗം ശ്യാമളാ ദേവി, സമാഹിക നീതി സെക്രട്ടറി, അംഗം സുരേഷ് എന്നിവര്‍ക്കും ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് സംബന്ധിച്ച ഫയലുകള്‍ സെപ്റ്റംബര്‍ 14നകം ഹാജരാക്കാന്‍ സാമൂഹിക ക്ഷേമ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!