മധു മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്ന്, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

മധു മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്ന്, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

അട്ടപ്പാടി: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ തന്നെ. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. തലയ്ക്കു ശക്തമായ അടിയേറ്റിട്ടുണ്ട്. ഇതു ഗുരുതര പരിക്കായി മാറി. നെഞ്ചിലും മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ന്നിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് മുന്നോട്ടു കൊണ്ടുപോകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതുവരെ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കാട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റവും ഇവര്‍ക്കുമേല്‍ ചുമത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!