ചികിത്സയ്ക്ക് പണമില്ലാതെ ഒരു കെ.എസ്.ആര്‍.ടി.സി. മുന്‍ ജീവനക്കാരന്‍ കൂടി മരണപ്പെട്ടു

ചികിത്സയ്ക്ക് പണമില്ലാതെ ഒരു കെ.എസ്.ആര്‍.ടി.സി. മുന്‍ ജീവനക്കാരന്‍ കൂടി മരണപ്പെട്ടു

കൊച്ചി: പെന്‍ഷന്‍ മുടങ്ങിയതോടെ കൈയില്‍ പൈസ ഇല്ലാതായി. അടിയന്തര ചികിത്സ നടത്താനാകാതെ കെ.എസ്.ആര്‍.ടി.സി. മുന്‍ ജീവനക്കാരന്‍ പുതുവൈപ്പിനില്‍  മരിച്ചു. ലയപ്പറമ്പില്‍ റോയി(34) ആണ് മരണപ്പെട്ടത്. ഹൃദ്രോഗത്തിനുള്ള ചികിത്സ മുടങ്ങിയതിനെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തിങ്കളാഴ്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റോയിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെ മരണപ്പെട്ടു.
നേരത്തെ ഡോക്ടര്‍മാര്‍ ഇയാള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ഒന്നര ലക്ഷത്തോളം വരുന്ന ചികിത്സാ ചെലവ് താങ്ങാനാവാത്തതിനാല്‍ ആയൂര്‍വേദ ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ അഞ്ചുമാസമായി പെന്‍ഷന്‍ ലഭിച്ചിരുന്നില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!