ഭക്ഷണത്തിനുപോലും പണമില്ലാതെ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍: 2 ആത്മഹത്യകൂടി, മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

ഭക്ഷണത്തിനുപോലും പണമില്ലാതെ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍: 2 ആത്മഹത്യകൂടി, മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

ബത്തേരി: പെന്‍ഷന്‍ വൈകിയതു സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിമൂലം കെഎസ്ആര്‍ടിസിയിലെ രണ്ട് മുന്‍ ജീവനക്കാര്‍ കൂടി ജീവനൊടുക്കി. ബത്തേരിയിലും തിരുവനന്തപുരത്തുമാണ് രണ്ട് പേര്‍ മരണം വരിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.
ഭക്ഷണത്തിനുപോലും പണമില്ലാത്ത നിലയില്‍ ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്പര്‍ സൂപ്രണ്ട് ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി നടേഷ് ബാബുവിനെയാണ് ബത്തേരിയിലെ ലോഡ്ജ് മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 12 മണിയോടെയാണ് ലോഡ്ജ് ജീവനക്കാര്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറിനാണ് നടേഷ് ബാബു ഇവിടെ മുറിയെടുത്തത്.നടേശ് ബാബുവിനും കുടുംബത്തിനും പെന്‍ഷന്‍ മാത്രമായിരുന്നു വരുമാന മാര്‍ഗം. ബത്തേരിയില്‍ എത്തിയ ഇദ്ദേഹം ഭക്ഷണത്തിനുപോലും പണമില്ലാത്ത സ്ഥിതിയിലായിരുന്നുവെന്നാണ് പഴയ സഹപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
നേമം സ്വദേശി കരുണാകരന്‍ നായര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചനിലയില്‍ കഴിഞ്ഞ ദിവസം തിരുവനന്തപരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. രാത്രിയോടെയാണ് മരണം സംഭവിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!