തച്ചങ്കരി ആസ്ഥാനത്തു നിന്ന് പുറത്തേക്ക്, പോലീസില്‍ വന്‍ അഴിച്ചുപണി

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തുനിന്ന് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി പുറത്തേക്ക്. സംസ്ഥാന പോലീസില്‍ വന്‍ അഴിച്ചു പണി. പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന ടോമിന്‍ തച്ചങ്കരിയെ മാറ്റി ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. പകരം  അനന്തകൃഷ്ണന്‍ നിയമിതനാവും.

തച്ചങ്കരി ഫയര്‍ഫോഴ്‌സ് മേധാവിയാവുമ്പോള്‍ ഇതേ സ്ഥാനത്തുണ്ടായിരുന്ന എ. ഹേമചന്ദ്രന്‍ ക്രൈംബ്രാഞ്ച് മേധാവിയാവും. പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി അനില്‍കാന്തിനെ നിയമിക്കുമ്പോള്‍ നിതിന്‍ അഗര്‍വാള്‍ വൈദ്യുതി വകുപ്പ് വിജിലന്‍സില്‍ ചുമതലയേല്‍ക്കും.

നിലവില്‍ ക്രൈംബ്രാഞ്ച് എസ്.പിയായ ദിനേന്ദ്രകശ്യാപിനെ പൊലിസ് ആസ്ഥാനത്തെ ഐ.ജിയായി മാറ്റി നിയമിച്ചു. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് കേരളത്തിലെത്തിയ വിനോദ് കുമാറിന് ആഭ്യന്തരസുരക്ഷയുടെ ചുമതല ലഭിച്ചു. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ പൊലീസ് ആസ്ഥാനത്ത് ഐജിയായും തല്‍സ്ഥാനത്തുനിന്ന് ബല്‍റാം കുമാര്‍ ഉപാധ്യായയെ ഇന്റലിജന്‍സ് ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗം ഐജിയായും നിയമിച്ചു. അവിടെ ഉണ്ടായിരുന്ന ഇ ജെ ജയരാജിനെ ക്രൈംബ്രാഞ്ച് സതേണ്‍ റേഞ്ച് ഡിഐജിയായും നിയമിച്ചു. കെ  സേതുരാമനാണ് പൊലീസ് ട്രെയിനിങ് കോളേജ് പുതിയ പ്രിന്‍സിപ്പല്‍.

തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായി പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ പി പ്രകാശിനെ നിയമിച്ചു. തല്‍സ്ഥാനത്തുനിന്ന് സ്പര്‍ജന്‍ കുമാറിനെ ഇന്റേണല്‍ സെക്യൂരിറ്റി ഡിഐജിയായി പൊലീസ് ആസ്ഥാനത്ത് നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ എഐജി രാഹുല്‍ ആര്‍ നായരെ തൃശൂര്‍ സിറ്റി പൊലീസ് കമീഷണറായും നിയമിച്ചു.  വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റ് രണ്ട് എസ്പി ബി അശോകനെ കൊല്ലം റൂറല്‍ എസ്പിയായും  നിയമിച്ചു. കറുപ്പുസ്വാമിയെ എറണാകുളം ഡിസിപിയായും മെറിന്‍ ജോസഫിനെ കോഴിക്കോടും പി ജയനാഥിനെ തിരുവനന്തപുരത്തും ഡിസിപിയായി നിയമിച്ചു.

മറ്റു നിയമനങ്ങള്‍: വി ഗോപാലകൃഷ്ണന്‍ (എഐജി ഒന്ന്, പൊലീസ് ആസ്ഥാനം), കെ സേതുരാമന്‍ (പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍), എം സുരേന്ദ്രന്‍ (എസ്പി ആലപ്പുഴ), എ ജയനാഥ് (എസ്പി, ഐസിടി തിരുവനന്തപുരം), രാജ്പാല്‍വീണ(എസ്പി, ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേര്‍ഴസ്), അരുള്‍ ആര്‍ ബി കൃഷ്ണ (എസ്പി വയനാട്), കെ കെ ജയമോഹന്‍ (എസ്പി, ഇന്റേണല്‍ സെക്യൂരിറ്റി), എന്‍ വിജയകുമാര്‍ (എഐജി പിജി, പൊലീസ് ആസ്ഥാനം), തോംസണ്‍ ജോസ് (കമാന്‍ഡന്റ്, ഐആര്‍ ബറ്റാലിയന്‍), പി എസ് ഗോപി (കമാന്‍ഡന്റ്, കെഎപി രണ്ട്), ടി നാരായണന്‍ (എസ്പി, റെയില്‍വേ), യതീഷ്ചന്ദ്ര (എസ്പി തൃശൂര്‍ റൂറല്‍), കെ കാര്‍ത്തിക് (എസ്പി വിജിലന്‍സ്, എറണാകുളം സര്‍ക്കിള്‍), എ ഹിമേന്ദ്രനാഥ് (എസ്പി, പൊലീസ് ആസ്ഥാനം), മുഹമ്മദ് റഫീഖ് (എസ്പി, വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റ് ഒന്ന്).


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!