കായല്‍ കൈയേറ്റം: തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളി, രാജി സമയം തീരുമാനിക്കാതെ എന്‍.സി.പി

കൊച്ചി: കായല്‍ കൈയേറ്റ ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി മന്ത്രിക്കു ഹര്‍ജി നല്‍കാന്‍ സാധിക്കില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. റിപ്പോര്‍ട്ടില്‍ അപാകതകളുണ്ടെങ്കില്‍ തോമസ് ചാണ്ടിക്ക് കലക്ടറെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. കോടതി വിമര്‍ശിച്ചു തുടങ്ങിയതോടെ സര്‍ക്കാര്‍ അഭിഭാഷകന്‍ മലക്കം മറിയുന്ന കാഴ്ചയും ഹൈക്കോടതിയിലുണ്ടായി.
എന്നാല്‍, മന്ത്രിയുടെ രാജിക്കാര്യത്തില്‍ എന്‍.സി.പി സംസ്ഥാന സമിതിക്ക് തീരുമാനത്തിലെത്താന്‍ സാധിച്ചില്ല. മന്ത്രി രാജിവയ്ക്കണമെന്ന ശക്തമായ ആവശ്യം കമ്മിറ്റിയില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇക്കാര്യം കേന്ദ്ര നേതൃത്വത്തിനെ അറിയിക്കാന്‍ യോഗം തീരുമാനിച്ചു.
കോടതി വിധി പഠിച്ചശേഷം തക്കസമയത്ത് തീരുമാനം കൈക്കൊള്ളുമെന്ന് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതിനു മുമ്പായി എന്‍.സി.പിയുടെ നിലപാട് അറിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!