കനത്ത മഴ: വന്‍ കൃഷി നാശം, ഉരുള്‍പൊട്ടി

കോഴിക്കോട്/കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ശക്തമായ മഴ. കനത്ത മഴയില്‍ കോഴിക്കോട്, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ ഭീതി. പല സ്ഥലങ്ങളിലും വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു.

കോട്ടയം ജില്ലയിലെ ഇളംകാട് മൂപ്പന്‍മല, ഏന്തയാര്‍, കൊക്കയാര്‍ പഞ്ചായത്തിലെ അഴങ്ങാട് എന്നിവിടങ്ങളില്‍ ഉരുള്‍ പൊട്ടി. കോഴിക്കോട് ജില്ലയിലും വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിരുവമ്പാടി, ആനക്കാംപൊയില്‍, കണ്ടപ്പന്‍ച്ചാല്‍, നെല്ലിപൊയില്‍, കൂടരഞ്ഞി, പുന്നക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയില്‍ വന്‍ കൃഷി നാശമുണ്ടായി. ഇരുവഴഞ്ഞി പുഴയും തോടുകളും കവിഞ്ഞൊഴുകി. ചിലര്‍ക്ക് മിന്നലേറ്റതായും റിപ്പോര്‍ട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!