മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ (89) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.  സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നു രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകാതെ വെന്റിലേറ്ററിലേക്കു മാറ്റി. ആറു തവണ എം.എല്‍.എയും മൂന്നു തവണ മന്ത്രിയുമായിരുന്നു അദ്ദേഹം. ഒന്നാം കേരള നിയമസഭയിലെ അംഗമായിരുന്നു. എട്ടു വര്‍ഷത്തോളം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. സംസ്ഥാനത്ത് മാവേലിസ്‌റ്റോര്‍ സമ്പ്രദായം നടപ്പാക്കിയത് ചന്ദ്രശേഖരന്‍ ഭക്ഷ്യ മന്ത്രിയായിരിക്കെയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!