ഓഖി നാശം വിതയ്ക്കുന്നു, കാറ്റിന്റെ വേഗത കുറഞ്ഞെങ്കിലും ശക്തമായ മഴ

ഓഖി നാശം വിതയ്ക്കുന്നു, കാറ്റിന്റെ വേഗത കുറഞ്ഞെങ്കിലും ശക്തമായ മഴ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ വന്‍ നാഷം വിതച്ചു. കാറ്റിന്റെ വേഗത കുറഞ്ഞെങ്കിലും കനത്ത മഴ അടുത്ത 12 മണിക്കൂറെങ്കിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തില്‍ പരക്കെ മഴ തുടരുകയാണ്.
കനത്ത മഴയ്ക്കിടെ മരിച്ചവരുടെ എണ്ണം നാലായി. കിള്ളിയില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് അപ്പുനാടാര്‍ (75), സുമത (67) ദമ്പതികള്‍ മരിച്ചു. കൊല്ലം കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയ്ക്കുമേല്‍ മരം വീണ് ഡ്രൈവര്‍ ജിഷ്ണു മരിച്ചു. വിഴിഞ്ഞം കടപുഴകി വീണ മരത്തിനടയില്‍ പെട്ട് ചികിത്സയിലായിരുന്ന അല്‍ഫോന്‍സാമ്മ മരിച്ചു.
പൂന്തുറ അടക്കമുള്ള മേഖലകളില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ നൂറ്റമ്പതോളം പേര്‍ തിരിച്ചെത്തിയിട്ടില്ല. വ്യോമസേന വിമാനവും നാവിക സേന കപ്പലും ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇന്ന് രാവിലെയോടെ തിരിച്ചത്തേണ്ടിയിരുന്ന ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വള്ളം തകര്‍ന്ന് കടലില്‍ അകപ്പെട്ടവരെ മറ്റൊരു വള്ളക്കാര്‍ രക്ഷിച്ച് കരയിലെത്തിച്ചത് ഈ പ്രദേശത്തിന് ആശ്വാസമായി. മിക്ക വള്ളങ്ങളും ഇന്ധനം തീര്‍ന്ന നിലയിലാകും കടലില്‍ തുടരുന്നതെന്നാണ് അനുമാനം.
മരം വീണും വെള്ളക്കെട്ടുകളില്‍ അകപ്പെട്ടും നിരവധി ദുരന്തങ്ങള്‍ വിവിധ ജില്ലകളില നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കലക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മലയോര മേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!