തലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി, ജാഥകള്‍ നിരോധിച്ചു, അക്രമം നോക്കി നിന്ന രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ബി.ജെ.പി- സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് തലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി. ബി.ജെ.പി സംസ്ഥാന ഓഫീസ് ആക്രമിച്ചപ്പോള്‍ കൈയും കെട്ടി നോക്കി നിന്ന രണ്ടു പോലീസുകാരെ സസ്‌പെന്റ് ചെയ്തു. മ്യുസിയം എസ്.ഐ അടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഒരു സിവില്‍ പോലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചതെന്ന് ബി.ജെ.പി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആരോപിച്ചിരുന്നു. തലസ്ഥാന ജില്ലയില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി. കെ.പി. ആക്ട് അനുസരിച്ച് അടുത്ത ദിവസങ്ങളില്‍ നഗരത്തില്‍ പ്രകടനങ്ങള്‍ നിരോധിച്ചു. ബി.ജെ.പി, സി.പി.എം ഓഫീസുകള്‍ക്കും പ്രധാന സ്ഥലങ്ങളിലും പോലീസ് സംഘത്തെ നിയോഗിച്ചു. 450 പോലീസുകാരെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചു. ബി.ജെ.പി ഓഫീസര്‍ ആക്രമണത്തിലെ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. പൊതുസ്ഥലങ്ങളിലെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതുവരെ എട്ടോളം പേര്‍ പിടിയിലായിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!