തട്ടിപ്പ് ഭരണതണലിലെന്ന് പ്രതിപക്ഷം, ചന്തയിലേതു പോലെ സഭയില്‍ പറയരുതെന്ന് പിണറായി

തട്ടിപ്പ് ഭരണതണലിലെന്ന് പ്രതിപക്ഷം, ചന്തയിലേതു പോലെ സഭയില്‍ പറയരുതെന്ന് പിണറായി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വിജയന്‍ പിള്ള എം.എല്‍.എയുടെയും മക്കളുടെ സാമ്പത്തിക വിഷയങ്ങള്‍ നിയമസഭയില്‍. സാമ്പത്തിക തട്ടിപ്പ് നടക്കുന്നത് ഭരണത്തിന്റെ തണലിലെന്ന് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം ആരോപിച്ചു. ലോക കേരള സഭയുടെ മറവില്‍ ഇടപാട് നടക്കുന്നുവെന്നും കോടിയേരിക്ക് ഇതില്‍ പങ്കുണ്ടോയെന്നും പ്രതിപക്ഷം ചോദിച്ചു. എന്നാല്‍, പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണെന്നാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു.
ഒരടിസ്ഥാനവുമില്ലാതെ ചന്തയില്‍ പറയുമ്പോലെ സഭയില്‍ കാര്യങ്ങള്‍ പറയരുത്. ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും സഭയിലെ ആരുമായും സംഭവത്തിനു ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!