സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിനുനേരെ ആക്രമണം

തിരുവനന്തപുരം: ശ്രീകാര്യത്ത് സി.പി.എം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗത്തിനുനേരെ ആക്രമണം. ഇടവക്കോട് ജംഗ്ഷനില്‍ വച്ചു ബൈക്കിലെത്തിയ സംഘം എല്‍.എസ്. ഷാജു(50)വിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാജുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!