തന്നെ കുടുക്കിയത്, നേരറിയാന്‍ സി.ബി.ഐയെ വിളിക്കണമെന്ന് ദിലീപ്

തിരുവനന്തപുരം: യുവനടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിയായ നടന്‍ ദിലീപ്. ഇതുസംബന്ധിച്ച് കഴിഞ്ഞ ആഴ്ചയില്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി ബി. സന്ധ്യ എന്നിവര്‍ക്ക് തന്നെ കേസില്‍ കുടുക്കിയതില്‍ പങ്കുണ്ട്. ഇതിനായി വ്യാജ തെളിവുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ദിലീപ് ആരോപിച്ചിട്ടുണ്ട്.
ഒക്‌ടോബര്‍ 18നാണ് 12 പേജുള്ള കത്ത് അയച്ചിട്ടുള്ളത്. ഇക്കാര്യം പരിശോധിച്ചു വരുകയാണെന്നും തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!