സിനിമാക്കാര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത് കേസ് ചര്‍ച്ച ചെയ്യാന്‍, അനുമതിയില്‍ ഇളവുകള്‍

സിനിമാക്കാര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത് കേസ് ചര്‍ച്ച ചെയ്യാന്‍, അനുമതിയില്‍ ഇളവുകള്‍

കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍ ദിലീപിന് ഇളവുകള്‍ ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. നടന്‍ സിദ്ദിഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതെന്നാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാ പ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയിരുന്നതെന്നും രേഖകള്‍ പറയുന്ന. ജയില്‍ സൂപ്രണ്ടിന്റെ വിവേനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയിരിക്കുന്നത്. ഒരു ദിവസം 13 പേര്‍ക്കുവരെ സന്ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!