ദിലീപിന് 21 ഏക്കര്‍ ഭൂമി, കലക്ടര്‍മാര്‍ അന്വേഷമം തുടങ്ങി

തിരുവനന്തപുരം: റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ നടന്‍ ദിലീപിനെതിരെ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ്. ഭൂപരിഷ്‌കരണ നിയമം ദിലീപ് ലംഘിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു. നിയമപ്രകാരം കൈവശം വയ്ക്കാവുന്ന 15 ഏക്കര്‍ എന്ന പരിധി ദിലീപ് ലംഘിച്ചുവെന്നും അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി ദിലീപിന് 21 ഏക്കര്‍ ഭൂമി സ്വന്തമായി ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. അഞ്ച് ജില്ലാ കലക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ ആറു ഏക്കര്‍ കണ്ടുകെട്ടും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!