വിജയ് മല്യയെ വിട്ടുകിട്ടാന്‍ ബ്രിട്ടന്റെ പിന്തുണ അഭ്യര്‍ഥിച്ച് മോദി

ഹാംബുർ: രാജ്യത്തുനിന്ന് രക്ഷപെട്ട സാമ്പത്തിക കുറ്റവാളികളെ വിട്ടുകിട്ടാന്‍ ബ്രിട്ടന്റെ പിന്തുണ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയോടാണ് പ്രധാനമന്ത്രി സഹായം അഭ്യര്‍ഥിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച ഉറപ്പൊന്നും നല്‍കാന്‍ തെരേസ മെയ് തയ്യാറായില്ല. മദ്യരാജാവ് വിജയ് മല്യയെ വിട്ടുകിട്ടുന്നത് സംബന്ധിച്ച വിചാരണ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ഡിസംബര്‍ നാലിന് തുടങ്ങാനിരിക്കെയാണ്. 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുനുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!