ഹിസ്ബുല്‍ മുജാഹിദീനെ ആഗോള തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് യു.എസ്

വാഷിങ്ടണ്‍: കശ്മീരിലെ ഹിസ്ബുല്‍ മുജാഹിദീനെ ആഗോള തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് യു.എസ്. സംഘടനാ നേതാവ് സയിദ് സലാഹുദ്ദീനെ ആഗോള തീവ്രവാദിയായും പ്രഖ്യാപിച്ചു. ഇപ്പോള്‍ പാക് അധിനിവേഷ കശ്മീരിലാണിയാള്‍.

ഹിസ്ബുല്‍ മുജാഹിദീനെ ആഗോള തീവ്രവാദ സംഘടനായി പ്രഖ്യാപിക്കാന്‍ ഇന്ത്യയുടെ സമ്മര്‍ദമുണ്ടായിരുന്നു. കഴിഞ്ഞമാസം സലാഹുദ്ദീന്‍ തീവ്രവാദിയായി യു.എസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  എന്നാല്‍ പാകിസ്താന്‍ യു.എസ് നടപടിയില്‍ നീരസം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആഗോള ഭീകരസംഘടനായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സംഘടനയുമായി എല്ലാവിധ ഇടപാടുകളും കൈമാറ്റങ്ങളും മരവിപ്പിക്കുകയും പൗരന്മാരെ വിലക്കുകയും ചെയ്തു. ജമ്മു കശ്മീരില്‍ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!