ട്രംപിനു വീണ്ടും തിരിച്ചടി; മുസ്‌ലിം കുടിയേറ്റ നിരോധനം കോടതി തടഞ്ഞു

വാഷിങ്ടണ്‍: ഏഴു മുസ്ളിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് സിയാറ്റില്‍ കോടതി സ്‌റ്റേ ചെയ്തു. വാഷിങ്ടണ്‍ അറ്റോര്‍ണി ജനറല്‍ ബോബ് ഫെര്‍ഗ്യൂസന്റെ പരാതിയെ തുടര്‍ന്നാണ് വിലക്ക് രാജ്യത്താകമാനം സ്‌റ്റേ ചെയ്ത് ഫെഡറല്‍ കോടതി ഉത്തരവിട്ടത്. ഉത്തരവ് ചോദ്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം ജഡ്ജി ജെയിംസ് റോബര്‍ട്ട് തള്ളി. ഇതോടെ ജുഡീഷ്യറിയും വൈറ്റ്ഹൌസും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. കോടതികളില്‍നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിടുന്നത് ട്രംപിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!