ട്രംപിന് കനത്ത തിരിച്ചടി, പ്രഖ്യാപനം യു.എന്‍. പൊതുസഭ തള്ളി

യു.എന്‍: ട്രിംപിന് കനത്ത തിരിച്ചടി നല്‍കി ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ തീരുമാനം യു.എന്‍. പൊതുസഭ തള്ളി. ഒമ്പതിനെതിരെര 128 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. 21 രാജ്യങ്ങള്‍ പൊതുസഭയില്‍ എത്താതിരുന്നതടക്കം 56 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു.
തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈജിപ്ത് അവതരിപ്പിച്ച പ്രമേയത്തെ യു.എസ്. കഴിഞ്ഞ ദിവസം വീറ്റോ ചെയ്തിരുന്നു. തുടര്‍ന്നാണ് പൊതുസഭ ചേര്‍ന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!