ഫെഡറല്‍ ജീവനക്കാര്‍ക്ക് മൂന്നു മാസം പ്രസവാവധി

ദുബായ്: യു.എ.ഇയില്‍ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് മൂന്നു മാസം പ്രസവാവധി. ശമ്പളത്തോടു കുടിയ പ്രവസാവധി അനുവദിക്കുന്ന നിയമത്തിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നാലു മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും് യു.എ.ഇയിലെ വനിതകളും വനിതാ ശാക്തീകരണ സംഘടനകളും ഏറെ നാളായി നടത്തിവന്നിരുന്ന പ്രയത്‌നത്തിനാണ് ഒടുവില്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.

2008ലെ 11-ാം ഫെഡറല്‍ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ നീക്കം. പ്രസവം കഴിഞ്ഞ ആദ്യത്തെ നാലു മാസം അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് രണ്ട് മണിക്കൂര്‍ ഇടവേള അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!