തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനത്തിന് തീപിടിച്ചു

flight caught fireതിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനത്തിന് തീപിടിച്ചു. ഇകെ 521 വിമാനത്തിനാണ് തീ പിടിച്ചത്. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എന്‍ജിന് തീ പിടിക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്നും ദുബായില്‍ എത്തിയ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു. തീ വ്യാപിക്കുന്നതിനു മുമ്പ് എമര്‍ജെന്‍സി വാതിലിലൂടെ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇവരെല്ലാം സുരക്ഷിതരാണ്. തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!