ടൊയോട്ട സണ്ണി കുവൈത്തില്‍ അന്തരിച്ചു

ടൊയോട്ട സണ്ണി കുവൈത്തില്‍ അന്തരിച്ചു

കുവൈറ്റ്:  ഗള്‍ഫിലെ പ്രമുഖ പ്രവാസി ഇന്ത്യക്കാരില്‍ ഒരാളായ മാത്തുണ്ണി മാത്യൂസ് എന്ന ടൊയോട്ട സണ്ണി (81) കുവൈത്തില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് കുവൈത്തിലെ ഖാദിസിയയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നാട്ടില്‍.

കുവൈത്തിലെ ഇറാഖ് അധിനിവേശ സമയത്ത് ദുരിതത്തിലായ ഇന്ത്യക്കാരെ സ്വദേശത്ത് എത്തിക്കുന്നതിന് മാത്യൂസ് നേതൃത്വം നല്‍കിയിരുന്നു. ഭാര്യ: മേരി മാത്യു. മക്കള്‍: ജെയിംസ് മാത്യു (ബിസിനസ്), ആനി എം മാത്യൂസ് (ഡല്‍ഹി), സൂസണ്‍ എം മാത്യൂസ് (യുഎന്‍ മനുഷ്യാവകാശ കമീഷന്‍ അഭിഭാഷകന്‍, ജനീവ).

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!