നവാസ് ഷെരീഫിനെ അയോഗ്യനാക്കി, രാജിവച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക് സുപ്രീം കോടതി അയോഗ്യനാക്കി. പാനമ അഴിമതിക്കേസിൽ ഷെരീഫ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ നടപടി. പ്രധാനമന്ത്രി ഉടന്‍ രാജി വയ്ക്കണമെന്നും ഷെരീഫിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.  അ‍ഞ്ചംഗ ബഞ്ച് ഏകകണ്ഠമായാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്.  കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശരീഫും കുടുംബവും വിചാരണക്ക് വിധേയരാവേണ്ടി വരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!