കാബൂളില്‍ ചാവേറാക്രമണം: 24 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വന്‍ സ്‌ഫോടനം. ഇന്നു രാവിലെ കാബൂളിലെ യു.എസ് എംബസിയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. അഫ്ഗാന്‍ മന്ത്രാലയങ്ങളും നിരവധി സൈനിക കേന്ദ്രങ്ങളും സമീപത്തുണ്ട്.  24 പേര്‍ മരിക്കുകയും 161 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യം വച്ച് നടന്ന ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. കാറിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നും സ്‌ഫോടനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടുവെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പറഞ്ഞു


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!