ടെക്കികള്‍ക്ക് ആശങ്ക; സിംഗപ്പൂരിലും വിസ നിയന്ത്രണം വരുന്നു

സിംഗപ്പൂര്‍ വിസ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ജോലി ചെയ്യുന്നവരില്‍ മൂന്നിലൊന്നു പേര്‍ വിദേശികളാണെന്നും ജനങ്ങളുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന രീതിയിലുള്ള നയരൂപീകരണം ആവശ്യമാണെന്നുമുള്ള ഉപപ്രധാന മന്ത്രി തമന്‍ ഷണ്‍മുഖഗട്ടെന്റെ പ്രസ്താവ ഏറെ ആശങ്ക ഉണ്ടാക്കുന്നത് ഇന്ത്യന്‍ ഐ.ടി.കമ്പനികള്‍ക്കാണ്.
ടി.സി.എസ്, എച്ച്.സി.എല്‍., വിപ്രോ, ഇന്‍ഫോസിസ് അടക്കമുള്ള പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികളുടെ ഈ മേഖലയിലെ ഓപ്പറേഷനുകള്‍ നിയന്ത്രിക്കുന്ന ഓഫീസുകള്‍ സിംഗപ്പൂരിലാണ്. അമേരിക്കയ്ക്കു പിന്നാലെ സിംഗപ്പുര്‍ സര്‍ക്കാരും വിസ നിയന്ത്രണങ്ങളിലേക്കു കടന്നാല്‍, ഇവിടങ്ങളില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം കമ്പനികള്‍ക്ക് കുറയ്‌ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!