അമേരിക്കയിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്പ്; 4 മരണം

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പ്പില്‍ നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ബര്‍ലിംഗ്ടിലെ കാസ്‌കേഡ് മാളില്‍ പ്രാദേശിക സമയം ഏഴിനാണ് വെടിവയ്പ്പുണ്ടായത്. മാളില്‍ നിന്ന് അടിയന്തരമായി ജനങ്ങളെ ഒഴിപ്പിച്ചു. അക്രമണം നടത്തിയത് ഒരാളാണെന്നും പോലീസ് എത്തുന്നതിനു മുമ്പ് ഇയാള്‍ രക്ഷപെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!