ഷെറിന്‍ മരിച്ചത് ശ്വാസം മുട്ടി, സംഭവം നിര്‍ബന്ധിച്ച പാല്‍ കുടിപ്പിക്കുന്നതിനിടെയെന്ന് മൊഴി

ഷെറിന്‍ മരിച്ചത് ശ്വാസം മുട്ടി, സംഭവം നിര്‍ബന്ധിച്ച പാല്‍ കുടിപ്പിക്കുന്നതിനിടെയെന്ന് മൊഴി

ഡാലസ്: നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണ് ഷെറിന്‍ മരിച്ചതെന്ന് വെസ്ലി മാത്യൂസിന്റെ പുതിയ മൊഴി പുറത്ത്. വടക്കന്‍ ടെക്‌സാസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്ലി മാത്യൂസിനെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ, ചുമയും ശ്വാസമുട്ടലുമുണ്ടായി. കുട്ടി അബോധാവസ്ഥയിലായപ്പോള്‍ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മൊഴിയില്‍ പറയുന്നത്. കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും ഒന്നും അറിഞ്ഞിരുന്നില്ലെന്ന മൊഴി അധികൃതര്‍ വിശ്വസിച്ചിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!