ഷെറിന്റെ മരണം: വളര്‍ത്തമ്മ സിനി മാത്യുസും അറസ്റ്റില്‍

ഷെറിന്റെ മരണം: വളര്‍ത്തമ്മ സിനി മാത്യുസും അറസ്റ്റില്‍

ടെക്‌സാസ്: ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തമ്മ സിനി മാത്യൂസും അറസ്റ്റില്‍. സിനിയുടെ ഭര്‍ത്താവും കുട്ടിയുടെ വളര്‍ത്തച്ഛനുമായ വെസ്ലി മാത്യൂസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒക്‌ടോബര്‍ ഏഴു മുതല്‍ ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്.
ദമ്പതികളുടെ സ്വന്തം മകളായ നാലു വയസുകാരി സംഭവം നടന്നതു മുതല്‍ പോലീസ് സംരക്ഷണയിലാണ്. അവളെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് മൂന്നു ദിവസം മുമ്പ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് സിനിക്കെതിരെ അറസ്റ്റ് വാറന്റ് ഉണ്ടായത്.
കുട്ടിയെ അപായപ്പെടുത്തിയെന്ന കുറ്റമാണ് സിനിയില്‍ ചുമത്തിയിട്ടുള്ളത്. വെസ്ലി പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ മൊഴിയാണ് സിനി നല്‍കിയത്. സിനി കുട്ടിയെ ഉപേക്ഷിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് വാദം. ഷെറിനെ വീട്ടില്‍ തനിച്ചാക്കി സ്വന്തം മകള്‍ക്കൊപ്പം മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയതായി പോലീസ് കണ്ടെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!