സൗദി സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ പ്രഖ്യാപിച്ചു; ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി

സൗദി: എണ്ണവിലയിടിവിനെ തുടര്‍ന്നുള് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സൗദി അറേബ്യ ചെലവുകള്‍ ചുരുക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ചെലവ് ചുരുക്കാനുള്ള നടപടിക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തിവച്ചു.

സര്‍ക്കാര്‍ മേഖലയില്‍ പുതിയ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കും. ഒക്‌ടോബറില്‍ ആരംഭിക്കുന്ന പുതിയ വര്‍ഷത്തില്‍ ശമ്പള വര്‍ദ്ധനവുണ്ടാകില്ല. പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ വര്‍ഷം തോറുമുള്ള അവധി എടുത്തില്ലെങ്കില്‍ അതു നഷ്ടമാകും. ഓവര്‍ഃെടെം അലവന്‍സും വെട്ടിക്കുറച്ചു. മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ശമ്പളവും ആനുകൂല്യങ്ങളും 20 ശതമാനം വെട്ടിക്കുറച്ചു. സ്വകാര്യ ആവശ്യങ്ങള്‍ക്കു വിളിക്കുന്ന ഫോണ്‍ കോളുകളുടെ ബില്‍ ഇനി മന്ത്രിമാര്‍ സ്വന്തം കൈയില്‍ നിന്ന് അടയ്ക്കണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!