സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മൂന്നു മാസത്തേക്കു പൊതുമാപ്പ് പ്രഖ്യാപിച്ചു. ഈ മാസം 29 ന് നിലവില്‍ വരും. ഹജ്, ഉംറ വിസകളിലും സന്ദര്‍ശക വിസയിലും സൗദിയില്‍ എത്തി കാലാവധിക്കുശേഷം രാജ്യത്തു തങ്ങുന്നവര്‍ക്കു വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കരാതിര്‍ത്തി പോസ്റ്റുകളിലും പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റ് നല്‍കും. ഇഖാമ, തൊഴില്‍ നിയമലംഘനങ്ങള്‍, ഉംറ വിസക്കാര്‍, സപോണ്‍സര്‍മാര്‍ ഹുറൂബാക്കിയവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെല്ലാം പൊതു മാപ്പ് ലഭിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!