സഊദി അറേബ്യയില്‍ പൊതു സിനിമാ ശാലകള്‍ക്ക് അനുമതി

ജിദ്ദ: സഊദി അറേബ്യയില്‍ പൊതു സിനിമാ ശാലകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനം. സാംസ്‌കാരിക, വിവര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2018 മാര്‍ച്ചില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്നാണ് മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പ്. മന്ത്രി അവാദ് അല്‍ അവാദിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. വാണിജ്യാടിസ്ഥാനത്തില്‍ സിനിമാ ശാലകള്‍ അനുവദിക്കുന്നതിനാണ് പ്രമേയം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!