സിഗററ്റിനെപ്പോലെ ബർഗറും സോസജുമെല്ലാം കാൻസർ വരുത്താൻ മത്സരിക്കും

സിഗററ്റിനെപ്പോലെ ബർഗറും സോസജുമെല്ലാം  കാൻസർ വരുത്താൻ മത്സരിക്കും

മറ്റുൽപ്പന്നങ്ങൾക്കായി സംസ്കരിച്ച മാംസത്തെ സിഗററ്റിന്റെ പട്ടികയിൽ ഉൾപ്പെടുത്താൻ ലോകാരോഗ്യ സംഘടന

ബർഗറും സോprocessed meat lead to cancerസജുമെല്ലാം കഴിക്കുന്നതിനു മുമ്പ് ഒന്നറിയികു. നിങ്ങൾക്കൊപ്പം നിങ്ങളുടെ കുടുംബത്തെയും തള്ളിവിടുന്നത് ക്യാൻസിന്റെ പിടിയിലേക്കാണ്.

ബർഗർ, സോസജ്, ഉപ്പിട്ടുണക്കിയ പന്നിയിറച്ചി (ബേകൻ) തുടങ്ങിയവയുടെ ഉപയോഗം സിഗററ്റ്, ആസ്‌ബെസ്റ്റസ് തുടങ്ങിയവയ്ക്കു തുല്യമായ രീതിയിൽ കാൻസറുണ്ടാക്കുമെന്നാണ് കണ്ടെത്തൽ. മറ്റുൽപ്പന്നങ്ങൾക്കായി സംസ്കരിച്ച മാംസത്തെ(പ്രോസസ്ഡ് മീറ്റ്) സിഗററ്റിന്റെ അതേ പട്ടികയിൽ ഉൾപ്പെടുത്താൻ ലോകാരോഗ്യ സംഘടന തയാറെടുക്കുന്നു.

കാൻസറിനു കാരണമാകുന്ന ഇവയുടെ ഉപയോഗം സംബന്ധിച്ച പ്രഖ്യാപനം ദിവസങ്ങൾക്കകം ഉണ്ടാകും. പത്ത് രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ യോഗം ഇതുസംബന്ധിച്ച എല്ലാവശങ്ങളും പരിശോധിച്ചശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. മുന്നറിയിപ്പുണ്ടായാൽ ഇത്തരം ഉൽപ്പന്നങ്ങളിൽ സിഗററ്റുപാക്കറ്റുകളിലുള്ളതിനു സമാനമായ മുന്നറിയിപ്പുകൾ ഉൾപ്പെടുത്താൻ കമ്പനികൾ നിർബന്ധിതരാകും.

പ്രധാനമായും കാൻസറിനു കാരണമാകുന്ന അഞ്ച് കാര്യങ്ങളിലൊന്നായിട്ട് മറ്റുൽപ്പന്നങ്ങൾക്കായി സംസ്കരിച്ച മാംസം ഉൾപ്പെടുത്തപ്പെടുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഏതെല്ലാം ഉൽപ്പന്നങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപണം ഭീഷണിയാകുമെന്ന ആശങ്കയിലാണ് ഈ മേഖലയിലുള്ളവർ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!