പ്രശസ്‌ത പോപ്പ്‌ ഗായകന്‍ പ്രിന്‍സ്‌ റോജേഴ്‌സ് നെല്‍സണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

പ്രശസ്‌ത പോപ്പ്‌ ഗായകന്‍ പ്രിന്‍സ്‌ റോജേഴ്‌സ് നെല്‍സണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

pope music prince rogersമിനിസോട്ട: പ്രശസ്‌ത പോപ്പ്‌ ഗായകന്‍ പ്രിന്‍സ്‌ റോജേഴ്‌സ് നെല്‍സണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മിനിസോട്ടിയിലെ പെയ്‌സലെ പാര്‍ക്ക്‌ എസ്‌റ്റേറ്റിലുള്ള വസതിയിലെ ലിഫ്‌റ്റിനുള്ളിലാണ്‌ പ്രിന്‍സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. 57 വയസ്സായിരുന്നു. അതെസമയം പ്രിന്‍സിന്റെ വസതിയില്‍ നിന്നും വൈദ്യസഹായം അഭ്യര്‍ത്ഥിച്ച്‌ എമര്‍ജന്‍സി നമ്പരിലേക്ക്‌ ഫോണ്‍കോള്‍ പോയതായി പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.പ്രദേശിക സമയം 9.43 നാണ്‌ ഫോണ്‍കോള്‍ പോയിരിക്കുന്നത്‌. പ്രിന്‍സിന്റെ മരണം 10.,07 നാണ്‌ സംഭവിച്ചിരിക്കുന്നതെന്ന്‌ പോലീസ്‌ പറയുന്നു. പ്രിന്‍സിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ നിരവധി ആരാധകരാണ്‌ അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ എത്തിയത്‌.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!