തകര്‍ന്നു വീണ പാകിസ്താന്‍ വിമാനത്തിലെ 21 യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഇസ്‌ലാമാബാദ്: ഇന്നലെ തകര്‍ന്നു വീണ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 21 യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 48 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അബാട്ടാബാദിലെ മലയിടുക്കിലാണ് വിമാനം തകര്‍ന്നു വീണത്. സൈന്യമാണ് 21 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. എന്‍ജിനുണ്ടായ തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ സൈന്യമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇന്നലെ വൈകീട്ട് പ്രാദേശിക സമയം 4.45ഓടു കൂടിയായിരുന്നു അപകടം. ചിത്രാളില്‍ നിന്നും ഇസ്‌ലാമാബാദിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. ഇസ്‌ലാമാബാദില്‍ നിന്നും മൈല്‍ അകലെയാണ് അപകടമുണ്ടായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!