ഓസ്‌കാർ പിസ്‌റ്റോറിയസിന് ഇനി വീട്ടു തടങ്കൽ

പ്രറ്റോറിയ: കാമുകിയെ വെടിവച്ചു കൊന്ന കേസിൽ ദക്ഷിണാഫ്രിക്കൻ ബ്ലേഡ് റണ്ണർ ഓസ്‌കാർ പിസ്‌റ്റോറിയസിനെ ഒരു വർഷത്തെ ജയിൽ വാസത്തിനുശേഷം വീട്ടു തടങ്കലിലേക്ക്ു മാറ്റി. ദക്ഷിണാഫ്രിക്കൻ പരോൾ റിവ്യൂ ബോർഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ദക്ഷിണാഫ്രിക്കയിലെ നിയമം അനുസരിച്ച് 5 വർഷത്തിൽ താഴെ ശിക്ഷ ലഭിച്ചവർക്ക് അതിന്റെ ആറിൽ ഒരു ഭാഗം അനുഭവിച്ചാൽ കുറ്റവാളികൾക്ക് ഇളവ് നൽകാറുണ്ട്. ദക്ഷിണാഫ്രിക്കയെ ഒളിംപിക്‌സിലും പാരാലിംപിക്‌സിലും പ്രതിനിധീകരിച്ചിട്ടുള്ള പിസ്‌റ്റോറിയസ് 2 വർഷം മുൻപാണ് കാമുകിയായിരുന്ന റീവ സ്റ്റീൻകാംപിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!