ഹൈട്രജന്‍ ബോംബ് പരീക്ഷണം സ്ഥിരീകരിച്ച് ഉത്തര കൊറിയ, അപലപിച്ച് ലോക രാജ്യങ്ങള്‍

പ്യോങ്യാങ്: ഉത്തരകൊറിയ നടത്തിയ ഹൈട്രജന്‍ ബോംബ് പരീക്ഷണം വിജയമാണെന്ന് ദേശീയ ഒദ്യോഗിക മാധ്യമം. പ്യോങ്യാങ് ആറാമതും ആണവായുധ പരീക്ഷണം നടത്തിയെന്ന് അമേരിക്ക ചില സംശയങ്ങളുന്നയിച്ചിരുന്നു. ഇതിന് സ്ഥിരീകരണം നല്‍കുന്ന വിവരങ്ങളാണ് ദേശീയ മാധ്യമം പുറത്ത് വിടുന്നത്. പരീക്ഷണത്തിന് കിംജോങ് ഉന്‍ അനുമതി നല്‍കിയ രേഖയും ചാനല്‍ പുറത്തു വിട്ടു. ഉത്തര കൊറിയയുടെ പുതിയ നടപടിയെ അപലപിച്ച് അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങള്‍ രംഗത്തെത്തി. ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും ശക്തമായ ആണവ പരീക്ഷണമാണിതെന്ന് യു.എസും ദക്ഷിണ കോറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ നീക്കത്തെ അപലപിച്ചിട്ടുണ്ട്. രാഷ്ട്രങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന വിധത്തില്‍ അണുവായുധങ്ങളുടെയും മിസൈലുകളുടെയും പരീക്ഷണം നടക്കുന്ന സാഹചര്യം സംബന്ധിച്ച് ഇന്ത്യയ്ക്ക് ഉത്കണ്ഠയുണ്ടെന്നും വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!