വീണ്ടും ഉത്തര കൊറിയയുടെ മിസൈല്‍, ഇക്കുറി ജപ്പാന്റെ സാമ്പത്തിക മേഖലയിലെ കടലില്‍

സോള്‍: യുദ്ധത്തിന്റെ ഭീതി ഉയര്‍ത്തി ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നു. ഇന്നലെ ആര്‍ദ്ധ രാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചു. ഇതുവരെ പരീക്ഷിച്ചിട്ടുള്ളതില്‍ വച്ച് ഏറെ ശക്തിയുള്ളതാണ് പുതിയ മിസൈല്‍. 50 മീനിട്ട് പറന്ന മിസൈല്‍ ജപ്പാന്റെ സാമ്പത്തിക മേഖലയിലെ കടലിലാണ് പതിച്ചതെന്നാണ് യോണ്‍ഹാപ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!