നേപ്പാളിലെ വിമാനാപകടം: മരണം 50 കടന്നു മരിച്ചവരിലേറെയും നേപ്പാളിലെ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍

നേപ്പാളിലെ വിമാനാപകടം: മരണം 50 കടന്നു മരിച്ചവരിലേറെയും നേപ്പാളിലെ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍

കാഠ്മണ്ഡു: നേപ്പാള്‍ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനം തീപിടിച്ച് മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ബംഗ്ലാദേശില്‍ നിന്നും കാഠ്മണ്ഡുവിലേക്കുള്ള യുഎസ് ബംഗഌ എയര്‍ലയിന്‍സ് വിമാനമാണ് റണ്‍വേയില്‍ നിന്നും തെന്നിമാറി തീപിടിച്ചത്. 67 യാത്രക്കാരും നാലുജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 33 നേപ്പാളികളും 32 ബംഗഌദേശികളും ഒരു ചൈനീസ് സ്വദേശിയും ഒരു മാലിദ്വീപ് സ്വദേശിയുമാണ് യാത്രക്കാരായുണ്ടായിരുന്നത്. 4 ജീവനക്കാരടക്കം 71 പേരില്‍ 22 പേരെമാത്രമാണ് രക്ഷിക്കാനായത്. ജീവനക്കാരില്‍ മൂന്നുപേരും മരണപ്പെട്ടതായി സ്ഥിതീകരിച്ചിട്ടുണ്ട്. പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരില്‍ ഗുരുതരമായി പൊള്ളലേറ്റവരുമുണ്ട്. ധാക്കയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് മടങ്ങിയ നേപ്പാളിലെ നിരവധി എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളും വിമാനത്തിലുണ്ടായിരുന്നു. കാലാവസ്ഥ മോശമായിരുന്നതാണ് റണ്‍വേയില്‍ നിന്നും തെന്നിമാറി ദുരന്തമുണ്ടാകാന്‍ കാരണമെന്ന് പറയപ്പെടുന്നു. കണ്‍ട്രോള്‍ ടവറില്‍നിന്നുള്ള നിര്‍ദേശം പൈലറ്റ് പാലിക്കാതിരുന്നതാണ് അപകടകാരണമെന്ന് എയര്‍പോര്‍ട്ട് ജനറല്‍ മാനേജര്‍
രാജ്കുമാര്‍ ഛത്രി ആരോപിച്ചു. അവസാനനിമിഷമുണ്ടായ സംശയമാണ് അപകടത്തിനിടയാക്കിയതെന്നും തെറ്റായ നിര്‍ദ്ദേശങ്ങളാണ് പൈലറ്റിന് ലഭിച്ചിരുന്നതെന്നും ബംഗഌ എയര്‍വേസ് അധികൃതര്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!